---
title: "ഏറാമല ബാങ്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നു"
english_title: "Eramala Bank distributes cash awards."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49424/Eramala-Bank-distributes-cash-awards-new"
published_at: "2022-06-17T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac660b753f6_eramala_bank.jpg"
keywords: []
---

# ഏറാമല ബാങ്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നു

> **Lead Summary:** **ഓർക്കാട്ടേരി: **ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആദ്യകാല ഹോണററി സെക്രട്ടറിയായിരുന്ന കെ.ടി. ഗോവിന്ദന്‍ നമ്പ്യാരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ബേങ്ക് ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.

## Article Content

**ഓർക്കാട്ടേരി: **ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആദ്യകാല ഹോണററി സെക്രട്ടറിയായിരുന്ന കെ.ടി. ഗോവിന്ദന്‍ നമ്പ്യാരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ബേങ്ക് ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.

ബേങ്ക് എ ക്ലാസ്സ്, ഡി ക്ലാസ്സ് മെമ്പര്‍മാരുടെ മക്കളില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് [Full A+] ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും, കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവ. വേക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഉയര്‍ന്ന ഗ്രേഡ് [Full A+] ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നത്.

ക്യാഷ് അവാര്‍ഡിന് തെരെഞ്ഞെടുക്കുന്നതിനുവേണ്ടി മെമ്പര്‍മാരുടെ മക്കളുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും മെമ്പറുടെ അപേക്ഷയും ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ ജൂൺ 25. ന് 2 മണിക്ക് മുന്‍പായി ബേങ്കില്‍ എത്തിക്കേണ്ടതാണെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49424/Eramala-Bank-distributes-cash-awards-new)