---
title: "കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത്  ഒരു കോടിയുടെ ഭാഗ്യം"
english_title: "Vellikkulangara native gets Rs 1 crore"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52933/vellikkulangara-native-gets-rs-1-crore"
published_at: "2022-07-04T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2e79b42f37_divakaran.jpg"
keywords: []
---

# കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത്  ഒരു കോടിയുടെ ഭാഗ്യം

> **Lead Summary:** **വടകര: **ഞായറാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹനായത് വെള്ളിക്കുളങ്ങര സ്വദേശി ദിവാകരൻ. വടകരയിൽ നിന്ന് എടുത്ത FV 48 88 0 1 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.വല്ലപ്പോഴും ടിക്കറ്റ് എടുക്കുന്ന ദിവാകരനെ തേടിയാണ് ഇത്തവണ ഭാഗ്യമെത്തിയത്.

## Article Content

**വടകര: **ഞായറാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹനായത് വെള്ളിക്കുളങ്ങര സ്വദേശി ദിവാകരൻ. വടകരയിൽ നിന്ന് എടുത്ത FV 48 88 0 1 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.വല്ലപ്പോഴും ടിക്കറ്റ് എടുക്കുന്ന ദിവാകരനെ തേടിയാണ് ഇത്തവണ ഭാഗ്യമെത്തിയത്.

ഇന്നലെ രാവിലെ ഹോട്ടലിൽ നിന്ന് ചായ കുടിച്ച് ഇറങ്ങുമ്പോഴാണ് കടയിലിരുന്ന വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റ് എടുത്തത്. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം വടകരയിൽ വിറ്റ ടിക്കറ്റ് ആണെന്ന് അറിഞ്ഞതിനെ പിന്നാലെ ദിവാകരനെ തേടി ഭാഗ്യമെത്തി.

പെയിന്റിങും തേപ്പ് ജോലിയും ചെയ്യുന്ന ദിവാകരനും, ഭാര്യ ഗിരിജയും വെള്ളികുളങ്ങര ശിവക്ഷേത്രത്തിന് സമീപമാണ് താമസം. രണ്ടു പെൺമക്കളാണ് ഇവർക്ക്. ഇരുവരും വിവാഹിതരാണ് . സമ്മാന ടിക്കറ്റ് വെള്ളിക്കുളങ്ങര ഗ്രാമീണ ബാങ്കിൽ ഏൽപ്പിച്ചതായി ദിവാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52933/vellikkulangara-native-gets-rs-1-crore)