---
title: "അവർ സ്നേഹതണലിൽ; ജനകീയമായി നിർമിച്ച വീട് അനിൽകുമാറിനും കുടുംബത്തിനും കൈമാറി "
english_title: "The popularly built house was handed over to Anil Kumar and his family"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54117/the-popularly-built-house-was-handed-over-to-anil-kumar-and-his-family"
published_at: "2022-07-10T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cac65e29603_home_2.jpg"
keywords: []
---

# അവർ സ്നേഹതണലിൽ; ജനകീയമായി നിർമിച്ച വീട് അനിൽകുമാറിനും കുടുംബത്തിനും കൈമാറി 

> **Lead Summary:** **വടകര : **ചോറോട് നെല്യങ്കരയിലെ അനിൽകുമാറിനും കുടുംബത്തിനും വേണ്ടി ജനകീയ കൂട്ടായ്മയിൽ നിർമിച്ച വീടിൻ്റെ താക്കോൽദാനം കെ.കെ രമ എം.എൽ.എ നിർവഹിച്ചു.

## Article Content

**വടകര : **ചോറോട് നെല്യങ്കരയിലെ അനിൽകുമാറിനും കുടുംബത്തിനും വേണ്ടി ജനകീയ കൂട്ടായ്മയിൽ നിർമിച്ച വീടിൻ്റെ താക്കോൽദാനം കെ.കെ രമ എം.എൽ.എ നിർവഹിച്ചു.

നാലര സെൻ്റ് സ്ഥലമുണ്ടായിരുന്നെങ്കിലും സർക്കാർ പദ്ധതികളൊന്നും കനിയാത്തതിനാൽ വൈദ്യുതിയില്ലാത്ത, ഷീറ്റിട്ടു മറച്ച കൂരയിലായിരുന്നു രോഗിയായ അനിൽകുമാറും രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ ദുരിതമറിഞ്ഞെത്തിയ എം.എൽ.എയും ഇവിടുത്തെ ജനകീയ കമ്മിറ്റിയും ചേർന്ന് ഒരു വർഷം കൊണ്ടാണ് വീട് നിർമാണം പൂർത്തിയാക്കിയത്.

ഇന്നലെ നടന്ന ലളിതമായ ചടങ്ങിൽ കെ.കെ രമ എം.എൽ.എ കുടുംബത്തിന് താക്കോൽ കൈമാറി. ചടങ്ങിൽ കെ.സദാശിവൻ, ലളിത ഗോവിന്ദൻ, സത്യൻ, വി.പി ശശി, ബിവീഷ് കക്കോക്കര, ഷാജി, ഗോകുൽദാസ്, ടി.ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54117/the-popularly-built-house-was-handed-over-to-anil-kumar-and-his-family)