---
title: "ഇനിയെന്ന് തീരും; ദുരിതം തീരാൻ കോൺഗ്രസ് റോഡ് ഉപരോധിച്ചു "
english_title: "It will be over; Congress blockaded the road to end the misery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57048/it-will-be-over-congress-blockaded-the-road-to-end-the-misery"
published_at: "2022-07-24T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd7950d6379_road_uparoodham.jpg"
keywords: []
---

# ഇനിയെന്ന് തീരും; ദുരിതം തീരാൻ കോൺഗ്രസ് റോഡ് ഉപരോധിച്ചു 

> **Lead Summary:** **മണിയൂർ:** ഈ യാത്രാ ദുരിതം ഇനിയെന്ന് തീരും ? നാടിൻ്റെ ചോദ്യത്തിന് ഉത്തരം തേടി കോൺഗ്രസ് റോഡ് ഉപരോധിച്ചു. കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേയാണ് പാലയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാലയാട് നടയിൽ റോഡ് ഉപരോധിച്ച് സമരം ചെയ്തത്.

## Article Content

**മണിയൂർ:** ഈ യാത്രാ ദുരിതം ഇനിയെന്ന് തീരും ? നാടിൻ്റെ ചോദ്യത്തിന് ഉത്തരം തേടി കോൺഗ്രസ് റോഡ് ഉപരോധിച്ചു. കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേയാണ് പാലയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാലയാട് നടയിൽ റോഡ് ഉപരോധിച്ച് സമരം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. വിശ്വാനാഥൻ ഉദ്ഘാടനം ചെയ്തു. എം.കെ. ഹമീദ അധ്യക്ഷത വഹിച്ചു.

കെ.വി. രവി, കെ.പി. ദിനേശൻ, എം.പി. മനോജ്, ബബിൻ ലാൽ, കുനിയിൽ ശ്രീധരൻ, മൂഴിക്കൽ പ്രമോദ്, കോട്ടപ്പള്ളി ശ്രീധരൻ, സജീവൻ നാറാണത്ത്, മനേഷ് കുനിയിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57048/it-will-be-over-congress-blockaded-the-road-to-end-the-misery)