---
title: "സിവിക് ചന്ദ്രൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ പോകണം- കെ.കെ രമ "
english_title: "Govt should appeal against Civic Chandran's anticipatory bail - KK Rama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62345/govt-should-appeal-against-civic-chandrans-anticipatory-bail-kk-rama"
published_at: "2022-08-17T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcfc048c84b_kk_rema.jpg"
keywords: []
---

# സിവിക് ചന്ദ്രൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ പോകണം- കെ.കെ രമ 

> **Lead Summary:** **വടകര: **സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകി സ്ത്രീവിരുദ്ധ പരാമർശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെ.കെ രമ എം.എൽ.എ.

## Article Content

**വടകര: **സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകി സ്ത്രീവിരുദ്ധ പരാമർശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെ.കെ രമ എം.എൽ.എ.

**

റവല്യുഷനറി മഹിള ഫെഡറേഷൻ നേതൃത്വത്തിൽ വിധിക്കെതിരെ ഓർക്കാട്ടേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിധി പകർപ്പ് കത്തിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മുൻകൂർ ജാമ്യം കൊടുക്കുമ്പോൾ തന്നെ വിധികൽപ്പിക്കാൻ കോടതിക്ക് എന്തധികാരമാണ് ഉള്ളതെന്നും രമ ചോദിച്ചു. പ്രതിഷേധ പരിപാടിയിൽ ടി.കെ വിമലടീച്ചർ, ടി.പി മിനിക, ടി.കെ അനിത, ഗീതമോഹൻ നേതൃത്വം നൽകി.

**വടകര: **മണിയൂർ മഠം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ശ്രീ കൃഷ്ണ ജയന്തി സമുചിതമായി ആഘോഷിക്കും. 18 ന് അഷ്ടമിരോഹിണി നാളിൽ രാവിലെ മുതൽ രാത്രി 12 മണിക്ക് നടക്കുന്ന അവതാരപൂജവരെ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഏകദേശം 2000 പേർക്ക് പിറന്നാൾ സദ്യ ഒരുക്കുന്നത് വയനാട്ടിലെ സുദർശൻ നമ്പൂതിരിയും സംഘവും ആണ്. പ്രഭാതഭക്ഷണത്തിനു ശേഷം രണ്ട് പ്രമുഖരുടെ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

വൈകീട്ട് ബാലിക ബാലൻമാരുടെ ഉറിയടിക്കും ക്ഷേത്രസന്നിധി വേദിയാവും. തുടർന്ന് നടക്കുന്ന കാവ്യസന്ധ്യയിൽ കൃഷ്ണ ഗാഥ ഉൾപ്പെടെയുള്ള കാവ്യങ്ങളിലെ ഭാഗങ്ങൾ ആലപിക്കപ്പെടും. തുടർന്ന് കുട്ടികളുടെയും സ്ത്രീകളുടെയും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62345/govt-should-appeal-against-civic-chandrans-anticipatory-bail-kk-rama)