---
title: " വാഗ്ഭടാനന്ദ ഗുരു സമാധി വാര്‍ഷിക  ദിനാചരണത്തിന് ഒരുങ്ങി കാരക്കാട് ഗ്രാമം"
english_title: "Vagdabhatananda Guru Samadhi Anniversary on the 29th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6323/vagdabhatananda-guru-samadhi-anniversary-on-the-29th"
published_at: "2021-10-21T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617106d9dd551_BAG BHATANDHA HALL .jpg"
keywords: []
---

#  വാഗ്ഭടാനന്ദ ഗുരു സമാധി വാര്‍ഷിക  ദിനാചരണത്തിന് ഒരുങ്ങി കാരക്കാട് ഗ്രാമം

> **Lead Summary:** **വടകര : **കേരളത്തിലെ നവോത്ഥാന ആചാര്യന്മാരില്‍ പ്രമുഖനായ വാഗ്ഭടാനന്ദ ഗുരുവിന്റെ സമാധിവാര്‍ഷിക ദിനാചരണം 29ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. 28ന് വൈകുന്നേരം സംസ്ഥാനത്തെ ആത്മവിദ്യാ സംഘം ശാഖകളില്‍ ശാന്തി പ്രാര്‍ഥനയോടെ സമാധി വാര്‍ഷിക ദിനാചരണത്തിന് തുടക്കമാവും.

## Article Content

**വടകര : **കേരളത്തിലെ നവോത്ഥാന ആചാര്യന്മാരില്‍ പ്രമുഖനായ വാഗ്ഭടാനന്ദ ഗുരുവിന്റെ സമാധിവാര്‍ഷിക ദിനാചരണം 29ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. 28ന് വൈകുന്നേരം സംസ്ഥാനത്തെ ആത്മവിദ്യാ സംഘം ശാഖകളില്‍ ശാന്തി പ്രാര്‍ഥനയോടെ സമാധി വാര്‍ഷിക ദിനാചരണത്തിന് തുടക്കമാവും.

29 ന് വാഗ്ഭടാനന്ദ ഗുരുവിന്റെ സമാധി സ്ഥാനമായ കോഴിക്കോട് കാരപ്പറമ്പില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാന്തി പ്രാര്‍ഥനയും പുഷ്പാപാര്‍ച്ചനയും നടക്കും. 29ന് 2.30 മണിക്ക് കാരക്കാട് വാഗ്ഭടാനന്ദ സ്മാരക ഹാളില്‍ നടക്കുന്ന അനുസ്മരണ പരിപാടി മുഖ്യമന്ത്രി ഓണ്‍ലൈനായാണ് ഉദ്ഘാടനം ചെയ്യുക.

വാഗ്ഭടാനന്ദ ഗുരുവിന്റെ 'ആത്മവിദ്യ' എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയും തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍ എഴുതിയ 'ഗുരു വാഗ്ഭടാനന്ദന്‍ ' എന്ന ജീവചരിത്രവും മുഖ്യമന്ത്രി മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് നല്‍കി പ്രകാശനം ചെയ്യും. സാഹിത്യകാരന്‍ എം. മുകുന്ദന്‍, ഡോ. എച്ച്. സുബ്രഹ്മണ്യ, എന്‍. ജയകൃഷ്ണന്‍, ഡോ. വയലേരി കുമാരന്‍, രമേശന്‍ പാലേരി, തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6323/vagdabhatananda-guru-samadhi-anniversary-on-the-29th)