---
title: "രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങി മരിച്ച സഹീറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചു"
english_title: "Visited relatives of Zaheer who drowned during the rescue operation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6522/visited-relatives-of-zaheer-who-drowned-during-the-rescue-operation"
published_at: "2021-10-22T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61724cf87c8ec_k muraleedran mp - saheer house .jpg"
keywords: []
---

# രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങി മരിച്ച സഹീറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചു

> **Lead Summary:** **വടകര: **കഴിഞ്ഞ ദിവസം വടകര - മാഹി കനാലില്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങി മരണപ്പെട്ട അരയാല്‍ താഴതട്ടാറത്ത് താഴ സഹിറിന്റെ മക്കളെ കെ.മുരളിധരന്‍ എം.പി. സന്ദര്‍ശിച്ചു.

## Article Content

**വടകര: **കഴിഞ്ഞ ദിവസം വടകര - മാഹി കനാലില്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങി മരണപ്പെട്ട അരയാല്‍ താഴതട്ടാറത്ത് താഴ സഹിറിന്റെ മക്കളെ കെ.മുരളിധരന്‍ എം.പി. സന്ദര്‍ശിച്ചു.

സംഭവങ്ങള്‍ ആരാഞ്ഞു. കഴിഞ്ഞ ദിവസം നിര്യാതനായ ബഹറൈന്‍ കെ.എം.സി.സി.സംസ്ഥാന സെക്രട്ടറി എ.പി.ഫെസലിന്റെ പിതാവ് ആശാരിപ്പറമ്പത്ത് മൊയ്തുവിന്റെ വീടും കെ.മുരളിധരന്‍ സന്ദര്‍ശിച്ചു.

കേന്ദ സര്‍ക്കാര്‍ തലത്തില്‍ സഹീറിന് ലഭിക്കേണ്ട എല്ലാ സഹായവും ലഭ്യമാക്കാന്‍ മുന്‍കൈ എടുക്കുമെന്ന് കുടുംബത്തിന് ഉറപ്പുനല്‍കി .ജനപ്രതിനിധികളും യു.ഡി.എഫ് നേതാക്കളും കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6522/visited-relatives-of-zaheer-who-drowned-during-the-rescue-operation)