ഒന്നാമതായി; കോഴിക്കോട് ജില്ലയിൽ ഒന്നാമതായി ഏറാമല പഞ്ചായത്ത്

ഒന്നാമതായി; കോഴിക്കോട് ജില്ലയിൽ ഒന്നാമതായി ഏറാമല പഞ്ചായത്ത്
Sep 29, 2022 12:47 PM | By Susmitha Surendran

ഓർക്കാട്ടേരി: ജി എസ് ഐ മാപ്പിങ് രൂപീകരിച്ച കോഴിക്കോട് ജില്ലയിലെ ആദ്യ പഞ്ചായത്തായി ഏറാമല പഞ്ചായത്ത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും.

ഈ ഗവേർണിങ് ഭാഗമായുള്ള അപ്ലിക്കേഷൻ ഉദ്ഘാടനം വടകര എംഎൽഎ കെ കെ രമ നിർവഹിക്കും. കൂടാതെ പഞ്ചായത്തിലെ തൊഴിൽ അന്വേഷിക്കാർക്ക് വേണ്ടി സ്കിൽഡ് ലേബർ ബാങ്ക് എന്ന ഒരു ആപ്പ് കൂടി ഉണ്ടാകുന്നതായിരിക്കും എന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ് രാജ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

100% നികുതി പിരിവ് നടത്തിയ പഞ്ചായത്ത് കൂടിയാണ് ഏറാമല പഞ്ചായത്ത് എന്നും ULTP യുമായി സഹകരിച്ചാണ് GSI മാപ്പിംഗ് പൂർത്തീകരിച്ചതെന്നും, അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്തിന്റെ ഹരിത കർമ്മ സേന ജൈവവളം വിൽപ്പന പോലും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്, ഇത് മറ്റു പഞ്ചായത്തുകൾക്കും മാതൃകയാക്കാവുന്നതാണ്.

ജലമാലിന്യ ട്രീറ്റ്മെൻറ് ഉൾക്കൊള്ളുന്ന മത്സ്യ മാർക്കറ്റ് നവീകരണ പദ്ധതി കോഴിക്കോട് ജില്ലയിൽ ആദ്യമായി നടപ്പിൽ വരുത്തുന്നത് ഏറാമല പഞ്ചായത്തിലാണ്. പൊതു സ്വകാര്യ സഹകരണത്തോടെ 65 പുതിയ ശൗചാലയം നിർമ്മിക്കുവാനുള്ള പദ്ധതിയും ഉടൻ ആരംഭിക്കും.

റോഡ് മാപ്പിങ്, ടേക്ക് എ ബ്രേക്ക് മുതലായ പദ്ധതിയും അടുത്തുതന്നെ നടപ്പിലാക്കും. ഈ ഗവേർണസിന്റെ ഭാഗമായി 100% ഡാറ്റാ കലക്ഷൻ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്.

പുതിയ ഭരണസമിതി അധികാരത്തിൽ വന്ന് കേവലം രണ്ടുവർഷം പൂർത്തിയാകുന്നത് മുമ്പ് തന്നെ ഇത്തരത്തിലുള്ള സ്ഥാനം പഞ്ചായത്തിന് ലഭിച്ചതിൽ അതിയായ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. വടകര പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വാർഡ് മെമ്പർമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

First of all; Eramala Panchayat is the first in Kozhikode district

Next TV

Related Stories
മദ്യം പിടികൂടി; ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

Feb 5, 2023 03:15 PM

മദ്യം പിടികൂടി; ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

കൊയിലാണ്ടി സ്വദേശികളായ സഞ്ജു. എ. ടി, ഷനീഷ്. പി.കെ എന്നിവരെയാണ് എക്സൈസ്...

Read More >>
പ്രകൃതിയുടെ തനത് സൗന്ദര്യം; കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർത്ത് എം എം അഗ്രി പാർക്ക്

Feb 5, 2023 02:32 PM

പ്രകൃതിയുടെ തനത് സൗന്ദര്യം; കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർത്ത് എം എം അഗ്രി പാർക്ക്

പ്രകൃതിയുടെ തനത് സൗന്ദര്യം; കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർത്ത് എം എം അഗ്രി...

Read More >>
ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം.ജെ. ആശയിൽ പരിശോധന നടത്തുന്നു

Feb 5, 2023 02:03 PM

ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം.ജെ. ആശയിൽ പരിശോധന നടത്തുന്നു

ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം.ജെ. ആശയിൽ പരിശോധന...

Read More >>
ഹരിതാമൃതം അവാർഡിന്റെ തിളക്കയ്ജിൽ കെഞ്ചേരി നാരായണൻ

Feb 5, 2023 01:06 PM

ഹരിതാമൃതം അവാർഡിന്റെ തിളക്കയ്ജിൽ കെഞ്ചേരി നാരായണൻ

മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ് ഏർപ്പെടുത്തിയ പുസ്കാരം വടകര ടൗൺഹാളിൽ വച്ച് നടക്കുന്ന ഹരിതാമൃതം ചടങ്ങിൽ...

Read More >>
തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

Feb 5, 2023 12:28 PM

തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക്...

Read More >>
പഴകിയ ഭക്ഷണം; സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്താത്തതിൽ വിമർശനം

Feb 5, 2023 12:25 PM

പഴകിയ ഭക്ഷണം; സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്താത്തതിൽ വിമർശനം

പേര് പുറത്തു വിടാത്ത നടപടിയിൽ ദുരൂഹത നിലനിൽക്കുന്നതായി...

Read More >>
Top Stories

News Roundup