---
title: "ലഹരിക്കെതിരെ കുറിഞ്ഞാലിയോട്ട് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു "
english_title: "Kurinjalyot organized a friendly society against drug addiction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74481/kurinjalyot-organized-a-friendly-society-against-drug-addiction"
published_at: "2022-10-14T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634972561c74d_Untitled-1.jpg"
keywords: []
---

# ലഹരിക്കെതിരെ കുറിഞ്ഞാലിയോട്ട് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി : **കുറിഞ്ഞാലിയോട് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടിൽ നിന്നൊരു ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് മഹിളാ ജനതാദൾ സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ഓർക്കാട്ടേരി : **കുറിഞ്ഞാലിയോട് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടിൽ നിന്നൊരു ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് മഹിളാ ജനതാദൾ സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ ഉദ്ഘാടനം ചെയ്തു.

പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സമൂഹത്തെയും ചെറുപ്പക്കാരെയും മാരകമായ ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ നിന്നും വിമോചിപ്പിക്കണമെന്ന് സദസ്സ് ഒന്നടങ്കം ആവശ്യപ്പെട്ടു.എം എം ബിജു സ്വാഗതം പറഞ്ഞ യോഗത്തിൽ ബേബി ബാലമ്പ്രത്ത് അദ്ധ്യക്ഷത വഹിച്ചു.

സന്തോഷ് വേങ്ങോളി പ്രതിജ്ഞ ചൊല്ലികൊടുത്തു മനയത്ത് ചന്ദ്രൻ,കെ. ടി. രാജീവൻ, ഗീത.മലയിൽ, സുനിൽ ബോസ് കെ കെ,ഗിരീശൻ ബി കെ, രജനി പരപ്പിൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74481/kurinjalyot-organized-a-friendly-society-against-drug-addiction)