---
title: "കാലിക്കലവുമായി; ഓർക്കാട്ടേരി ടൗണിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാർച്ച്"
english_title: "Muslim Youth League protest march in Orkhateri town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78504/muslim-youth-league-protest-march-in-orkhateri-town"
published_at: "2022-11-04T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364df66db0f9_muslim.jpg"
keywords: []
---

# കാലിക്കലവുമായി; ഓർക്കാട്ടേരി ടൗണിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാർച്ച്

> **Lead Summary:** **ഓർക്കാട്ടേരി:** വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടതുപക്ഷ സർക്കാരിനെതിരെ എന്ന ശീർഷകത്തിൽ മുസ്ലിം യൂത്ത് ലീഗ് കാലിക്കലവുമായി ഓർക്കാട്ടേരി ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. ഓർക്കാട്ടേരി ആശ ഹോസ്പിറ്റൽ സമീപത്ത് നിന്ന് ആരംഭിച്ച റാലി ഓർക്കാട്ടേരി പച്ചക്കറി മാർക്കറ്റിന് സമീപം സമാപിച്ചു.

## Article Content

**ഓർക്കാട്ടേരി:** വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടതുപക്ഷ സർക്കാരിനെതിരെ എന്ന ശീർഷകത്തിൽ മുസ്ലിം യൂത്ത് ലീഗ് കാലിക്കലവുമായി ഓർക്കാട്ടേരി ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. ഓർക്കാട്ടേരി ആശ ഹോസ്പിറ്റൽ സമീപത്ത് നിന്ന് ആരംഭിച്ച റാലി ഓർക്കാട്ടേരി പച്ചക്കറി മാർക്കറ്റിന് സമീപം സമാപിച്ചു.

നൂറുകണക്കിന് യൂത്ത് ലീഗ് പ്രവർത്തകരുടെ അകമ്പടിയോടെ ആയിരുന്നു പ്രതിഷേധ മാർച്ച്. പ്രതിഷേധ മാർച്ചിന് ശേഷം നടന്ന പ്രതിഷേധ സംഗമത്തിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. ആറു വർഷത്തോളമായി ഭരണം നടത്തുന്ന ഇടതുപക്ഷ സർക്കാർ ജനങ്ങളെ മറന്നുകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടിക്കടിയുള്ള വിദേശയാത്രയിൽ സാധാരണക്കാരന്റെ സ്പന്ദനം മനസ്സിലാക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടെന്നും സമ്പന്നരുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നതും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് ഹാഫിസ് മാലാഞ്ചേരി അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അൻസീർ പനോളി ഇടതുപക്ഷ യുവജന സംഘടനകളുടെ മൗനത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ റഫീഖ് ടി.എൻ, റിയാസ് കുനിയിൽ, സാബിത്ത് എളങ്ങോളി, അമീർ വളപ്പിൽ, മുനീർ കെ കെ എന്നിവർ പ്രതിഷേധ സംഗമത്തിൽ സംസാരിച്ചു.

യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നവാസ് കെ കെ സ്വാഗതവും റസാഖ് എൻ കെ നന്ദിയും പറഞ്ഞു. തുടർന്നും മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഹൈവേ റോഡ് ഉപരോധമുൾപ്പടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78504/muslim-youth-league-protest-march-in-orkhateri-town)