വടകര: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഗിറ്റാർ വായനയിൽ ഒന്നാം സ്ഥാനം നേടി സെൻറ് ജോസഫ് ബോയ്സ് ഹൈസ്കൂൾ. ഗിറ്റാർ വായനയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ജൊഹാനാണ് സെൻറ് ജോസഫിന്റെ മഹിത പാരമ്പര്യം നിലനിർത്തി അഭിമാനമായത്.


നേരത്തെ,കോഴിക്കോട് സിറ്റി ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു, ആദ്യമായാണ് റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നത്. ആനന്ദ് മാസ്റ്ററുടെ കീഴിലാണ് ജൊഹാൻ ഗിറ്റാർ വായന അഭ്യസിച്ചത്. ഡീന- സെറീൻ മാത്യു എന്നിവർ മാതാപിതാക്കളാണ്. സഹോദരൻ ക്രിസ് ലണ്ടനിൽ ജോലി ചെയ്യുന്നു. ജൊഹാനിന്റെ ഗിറ്റാർവായനയിലെ ഒന്നാം സ്ഥാനം സ്കൂളിനെയും രക്ഷിതാക്കളെയും ഒരേപോലെ ആഹ്ലാദഭരിതരാക്കി.
St. Joseph's Boys' High School bagged first position in guitar reading.