വടകര: കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെത്തിയ കാശ്മീരി വിദ്യാര്‍ത്ഥികളുടെ സംഘത്തിന് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സ്വീകരണം നല്‍കി.
പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ശ്രീനഗര്‍ ഡെല്‍ഹി പബ്ലിക് സ്‌കൂളിലെ ഏഴു വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടങ്ങിയ സംഘമാണ് കേരളത്തിന്റെ കലയും സാംസ്‌കാരവും മതസൗഹാര്‍ദ്ദവും വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ പുരോഗതിയും അനുഭവിച്ചറിയുന്നതിനായി എത്തിയത്.
മൗണ്ട് ഗൈഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ കെകെ യുടെ നേതൃത്വത്തില്‍ പാര്‍ക്കോയിലെത്തിയ സംഘത്തെ ചെയര്‍മാന്‍ പിപി അബൂബക്കര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നസീര്‍ പി, ഡയറക്ടര്‍ ആഷിഖ് അബൂബക്കര്‍, ഡോ. ഫവാസ്, ഡോ. നഫീന ജാസ്മിന്‍, ഡോ. സലീന തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇന്റര്‍നാഷണല്‍ അഫയേര്‍സ് കോര്‍ഡിനേറ്റര്‍ സയ്യിദ് സുമേര, സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ സൈനബ് നൂര്‍ വിദ്യാര്‍ത്ഥികളായ റയ്യാ അര്‍ഷാദ് നജ്മി, സാറാ മസൂദി, ഇഗ്രാം അഹ്‌മദ് യെസ്വി, സയ്യിദ് അഹ്‌മദ് ഇബാദ് ബുഖാരി, റിസ അബ്ബാസ്, മുഹമ്മദ് ഹാറൂണ്‍, ഫാത്തിമ ജഹാംഗീര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
A warm welcome for the Kashmiri student group at Parco