---
title: "'ചുവട്' വെച്ചു; മികവോടെ സാംസ്കാരിക റാലി "
english_title: "'Chuvadu'; Cultural rally with excellence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92281/chuvadu-cultural-rally-with-excellence"
published_at: "2023-01-25T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0ba8bc82d6_chuvad_RALLY.jpg"
keywords: []
---

# 'ചുവട്' വെച്ചു; മികവോടെ സാംസ്കാരിക റാലി 

> **Lead Summary:** **ഒഞ്ചിയം: **മികവോടെ കുടുംബശ്രീ 'ചുവട്' സാംസ്കാരിക റാലി. കുടുംബശ്രീ ചുവട് ബ്ലോക്ക് തല സംസ്കാരിക റാലി നാദാപുരം റോഡിലാണ് സംഘടിപ്പിച്ചത്.

## Article Content

**ഒഞ്ചിയം: **മികവോടെ കുടുംബശ്രീ 'ചുവട്' സാംസ്കാരിക റാലി. കുടുംബശ്രീ ചുവട് ബ്ലോക്ക് തല സംസ്കാരിക റാലി നാദാപുരം റോഡിലാണ് സംഘടിപ്പിച്ചത്.

റാലിയിൽ വടകര മുൻസിപ്പാലിറ്റി, ചോറോട്, അഴിയൂർ, ഒഞ്ചിയം ഏറാമല സിഡിഎസ് മെമ്പർമാർ, ഹരിതകർമസേന, കുടുംബശ്രീ അംഗങ്ങൾ എംഇസി റീന, സന്ദീപ് ബ്ലോക്ക്‌ കോഡിനേറ്റർസ് പങ്കെടുത്തു.

ദൃഢനിശ്ചയത്തിന്റെ വികസന പ്രതീക്ഷകളുടെ പുതിയ 'ചുവട് കുടുംബശ്രീയുടെ മാറ്റത്തിന്റെ പ്രതീകമാണ്. കേരളീയ ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും മാറ്റത്തിന്റെ കാറ്റു വിതച്ച് അറിവിന്റെയും അനുഭവത്തിന്റെയും ആത്‌മ സമർപ്പണത്തിന്റെയും പുത്തനുണർവ്വോടെ മുന്നോട്ട് പോകുന്നതിനുള്ള ചുവടു വെപ്പായി അയൽക്കൂട്ട സംഗമം മാറുകയാണ്.

ജനുവരി 26 മുതൽ തുടർന്നുള്ള 50 ദിനങ്ങൾ സമഗ്രമായ പ്ലാൻ തയ്യാറാക്കലുകളുടേതാണ്. കുടുംബശ്രീ ദിനമായ മെയ് 17ന് അയൽക്കൂട്ടങ്ങൾ ഒന്നാകെ ചേരുന്ന സംഗമ വേദിയിൽ വരും വർഷങ്ങളിലേക്കുള്ള പദ്ധതി പ്രഖ്യാപിക്കും.

വ്യക്തിഗതമായും സാമൂഹ്യ പരമായും പ്രാദേശിക വികസനപരമായും ഉള്ള മാറ്റങ്ങൾക്കായി ഒരു സാമൂഹ്യ സ്ഥാപനമെന്ന നിലയ്ക്കുള്ള ഇടപെടലുകളുടെ വേഗവും ഊർജ്ജവും ആവാഹിച്ചുള്ള പുതിയ പ്രയാണത്തിന് 2.3 ലക്ഷം അയൽക്കൂട്ടങ്ങളിലെ 46.16 ലക്ഷം സഹോദരിമാർ അയൽക്കൂട്ട സംഗമത്തിൽ ഒത്തുചേർന്ന് തുടക്കമിടും.

കുടുംബങ്ങൾ സാക്ഷിയാവും. വയോജന സഭകൾ, ബാലസഭകൾ, ഓക്സിലറി ഗ്രൂപ്പുകൾ, ടി.ജി. അയൽക്കൂട്ടങ്ങൾ, ഭിന്നശേഷി അയൽക്കൂട്ടങ്ങൾ എന്നിവർ ഭാഗമാകും.

ജനപ്രതിനിധികൾ, മിഷൻ ടീമംഗങ്ങൾ, പരിശീലന സ്ഥാപനങ്ങൾ , എം.ഇ.സിമാർ, കാസ് അംഗങ്ങൾ, ജെൻഡർ റിസോഴ്സ് ടീം , ഹരിത കർമ്മസേനകൾ, നാനാ മേഖലകളിലെയും സംരംഭകർ , മെന്റർ റിസോൾഴ്സ് പേഴ്സൺമാർ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരും സംഗമത്തിൽ അണിചേരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92281/chuvadu-cultural-rally-with-excellence)