വടകര: വിജ്ഞാന കൈരളി പരീക്ഷയിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി വടകരയിലെ തനിഷ്ക.


ഭാരതീയ ഭാഷാ മിഷൻ സംസ്ഥാന തലത്തിൽ നടത്തിയ വിജ്ഞാന കൈരളി പരീക്ഷയിലാണ് വടകരയിലെ അമൃത പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസുകാരി വി.ടി.കെ തനിഷ്ക സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയത്.
ആലപ്പുഴയിൽ നടന്ന പ്രതിഭാ സംഗമത്തിൽ മുൻ മന്ത്രി ജി സുധാകരൻ സ്വർണ്ണ മെഡൽ സമ്മാനിച്ചു. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ഇക്കഴിഞ്ഞ നവംബറിൽ ക്ലാസ്സ് തലത്തിൽ നടത്തിയ പരീക്ഷയിലാണ് തനിഷ്ക ഒന്നാം ക്ലാസിൽ ഒന്നാമതെത്തിയത്.
വടകര പൂവാടൻ ഗേറ്റിനു സമീപം വി.ടി.കെ ജിജീഷിന്റെയും സിന്ധുവിന്റെയും മകളാണ്.
Tanishka won first place with gold medal