ചോറോട്: (vatakara.truevisionnews.com) മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ അധ്യാപകൻ ഹരികൃഷ്ണൻ മാസ്റ്ററുടേയും ഓഫീസ് സ്റ്റാഫ് മഹേഷിന്റെയും അവസരോചിത ഇടപെടൽ കാരണം യാത്രക്കാരന് നഷ്ടപ്പെട്ട 16000 രൂപയും ഡ്രൈവിംങ്ങ് ലൈസൻസ് ഉൾപ്പെടെ വിലപ്പെട്ട രേഖകളും തിരികെ ലഭിച്ചു.


വ്യാഴാഴ്ച ഉച്ചയ്ക്ക് കൈനാട്ടി നാഷണൽ ഹൈവേയിൽ വച്ചാണ് റോഡിൽ ചിതറിക്കിടക്കുന്ന രീതിയിൽ നോട്ടുകളും പേഴ്‌സും ലഭിച്ചത്. ഉടൻ തന്നെ ഹരികൃഷ്ണനും മഹേഷും നോട്ടുകൾ ശേഖരിച്ച് പേഴ്സും രേഖകളുമടങ്ങിയ സാധനങ്ങൾ യാത്രക്കാരനായ മണിയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുകയായിരുന്നു.
നഷ്ടമായ സാധനങ്ങൾ തിരിച്ചു കിട്ടിയതിൽ മണിയും രേഖകൾ ഉടമസ്ഥനെ കണ്ടെത്തി നൽകിയതിൽ സ്കൂൾ ജീവനക്കാരും ഏറെ സന്തോഷം പ്രകടിപ്പിച്ചു. അധ്യാപകന്റെയും ഓഫീസ് സ്റ്റാഫിന്റെയും സത്യസന്ധമായ ഇടപെടലിനെ സ്കൂൾ സ്റ്റാഫ് കൂട്ടായ്മ അഭിനന്ദിച്ചു.
#Muttungal #South #UP #school #staff #timely #intervention #passenger #gets #lost #wallet #money