വടകര:(vatakara.truevisionnews.com) 'ഓള് വേറെ ലെവലാ' എന്ന മ്യൂസിക്കൽ ആൽബം വടകര എംപി ഷാഫി പറമ്പിൽ റിലീസ് ചെയ്തു.
ഹന്ന ടി.പി എഴുതിയ വരികൾക്ക് ഫിറോസ് നാദാപുരം സംഗീതം നൽകി. ഫിറോസ് നാദാപുരവും നൂറ സലാമും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചത്. ദൃശ്യാവിഷ്ക്കരണം സജീഷ് സ്നേഹ ദീപമാണ്.
സമൂഹത്തിൽ പെൺകുട്ടികൾ വിവാഹാനന്തരം അവരുടെ വിദ്യാഭ്യാസം നിർത്തുന്നതും, സ്ത്രീധനത്തിന്റെ പേരിൽ കഷ്ടതകൾ അനുഭവിക്കുന്നതും, വീടുകളിൽ തളയ്ക്കപ്പെടുന്നതുമായ വിഷയങ്ങൾ എഴുത്തിലൂടെ സമൂഹത്തിൽ തുറന്നു കാട്ടുകയാണ് ഹന്ന.
തന്റെ കയ്യിലുള്ള ഗാനം ദൃശ്യാവിഷ്കരിക്കാൻ ആഗ്രഹമുണ്ടെന്ന് സജീഷിനെ അറിയിച്ചതിലൂടെ അത് സ്വയം ഏറ്റെടുത്ത് യാതൊരു ചെലവും വരാത്ത രീതിയിൽ ദൃശ്യാവിഷ്കരിച്ച് നൽകുകയായിരുന്നു.
ഇതിൻ്റെ ക്യാമറയും എഡിറ്റിംഗും, സൗജന്യമായി ചെയ്തത് നിഖിൽ എന്ന വീഡിയോഗ്രാഫർ ആണ്. സജീഷ് സ്നേഹദീപം,ശ്രീലക്ഷ്മി ജഗതീഷ്,നിഖിൽലാൽ, അവന്തിക, റിഫൽ കൃഷ്ണ, ആശാലത ജഗതിഷ്,ശ്രുതി സജീഷ്, നാണു, റഷീദ്, ഹസീന,സമീറ,അൻവിക,തേജാലക്ഷ്മി,സജിത്ത് I Vഎന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ആൽബം പുറത്തിറക്കിയത്.
ഇതിൽ അഭിനയിച്ച എല്ലാവരും തന്നോയോടുള്ള സ്നേഹം തുറന്ന് കാട്ടുകയായിരുന്നു എന്ന് ഹന്ന പറയുന്നു. വടകര താലൂക്കിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ഹന്ന പാർക്കിസൺസ് രോഗം പിടിപെട്ട് വിശ്രമ ജീവിതം നയിക്കുന്നതിനിടെ കോവിഡ് കാലത്താണ് എഴുത്തിലേക്ക് തിരിഞ്ഞത്.
വിശ്രമകാലത്ത് എഴുതിയ ലജ്ജ എന്ന കവിത ഡിജിറ്റൽ മാഗസിനിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
എന്നാൽ മനോബലം നഷ്ടപ്പെടാതെ മനസ്സിനെ നിയന്ത്രിച്ച് ജീവിതത്തെ മുന്നോട് കൊണ്ടുപോകുന്നതിന് ഹന്നയ്ക്ക് സാധിച്ചു.
പിന്നീട് നിരവധി സൃഷ്ടികൾ ഹന്നയുടെ കൈകളിലൂടെ പിറന്നു.
#olverelevela #Hanna #musical #album #released