ആയഞ്ചേരി: ആയഞ്ചേരി ടൗണിൽ മേക്സി കട ആരംഭിച്ചു.കേരള സർക്കാരിൻ്റെ സംരഭക വർഷാചരണത്തിൻ്റെ ഭാഗമായി ഒരു ലക്ഷം തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്ന പദ്ധതിയിലൂടെയാണ് കട തുറന്നത്.


ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിലെ ദീപം സ്വയം തൊഴിൽ സംഘം തെരുവിൻതാഴയുടെ നേതൃത്വത്തിലാണ് ആയഞ്ചേരി ടൗണിൽ മേക്സി കട ആരംഭിച്ചത്.
തോടന്നൂർ ബ്ലോക്ക് വ്യവസായ ഓഫീസിൻ്റെ കീഴിൽ ആരംഭിച്ച ഈ സംരഭത്തിന് 2 ലക്ഷം രൂപ സബ്സിഡിയായി ലഭിക്കും. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു.
ശ്രീലേഖ പടിഞ്ഞാറെ കൊയിലോത്ത് അധ്യക്ഷത വഹിച്ചു.റസിയ ചാലിൽ ആദ്യ വില്പന ഏറ്റുവാങ്ങി.സുനി പി.പി, അനിൽ തുണ്ടിയിൽ, അനീഷ് നമ്പിടി, മോളി ജോയ്, പ്രദീപൻ കെ, രജിത എം.സംബന്ധിച്ചു.
Maxi store opened in Ayanchery town