വില്യാപ്പള്ളി: (vatakara.truevisionnews.com) വില്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പാചക തൊഴിലാളികൾ, ബസ് ജീവനക്കാർ, ക്ലീനിങ് ജീവനക്കാർ എന്നിവർക്ക് സ്‌കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കെ സ്മാർട്ട് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പരിശീലനം നൽകി.
ജനന മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്ട്രേഷൻ, വിവിധ നികുതികൾ ഒടുക്കൽ എന്നിവയിൽ സ്‌കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികളാണ് പരിശീലനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ റഫീക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ഷമീർ ചെത്തിൽ, കൈറ്റ് മിസ്ട്രസ് സൈഫുന്നിസ സമീമ എന്നിവർ നേതൃത്വം നൽകി.
K Smart training for Villapally MJ Vocational Higher Secondary School bus staff and cooking workers