വടകര: ആശ ഫെസ്റ്റിനായി വടകര കാത്തിരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 'ആശ'മാരുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ ഫെസ്റ്റ് 2023 സംഘടിപ്പിക്കുന്നത്.


മാർച്ച് 1 ന് രാവിലെ 9 മണിക്ക് വടകര സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.
ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മീഷണർ എം.എസ് മാധവികുട്ടി മുഖ്യതിഥിയാകും. ഡി.എം.ഒ (ഇൻചാർജ്) ഡോ. ദിനേഷ്കുമാർ എ.പി അധ്യക്ഷത വഹിക്കും.
നാടൻപാട്ട്, മൈം, സംഘനൃത്തം, എന്നീ ഇനങ്ങളിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ 16 ടീമുകളാണ് ഫെസ്റ്റിൽ മത്സരിക്കുന്നത്. ജില്ലാതല മത്സരങ്ങളിൽ വിജയികളാകുന്ന ടീമിനെ സംസ്ഥാന തലഫെസ്റ്റിൽ പങ്കെടുപ്പിക്കും.
കോഴിക്കോട് ജില്ലയിൽ നിലവിൽ 2017 ആശമാരാണ് പ്രവർത്തിക്കുന്നത്. ഇതിൽ 26 പേർ പട്ടികവർഗ്ഗ കോളനികളിൽ പ്രവർത്തിക്കുന്നതിനായി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുതന്നെ തിരഞ്ഞെടുത്തിട്ടുള്ള ഊരുമിത്രം ആശമാരാണ്.
Asha Fest will start on March 1 in Vadakara