അഴിയൂർ :പൂഴിത്തല ശ്രീ മാരിയമ്മൻ കോവിൽ കുംഭപൂജ മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ശ്രദ്ധേയമായി. ബൈജു നാഥൻ അധ്യക്ഷത വഹിച്ചു.


അഴിയൂർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി, മീര എറണാകുളം, ആനന്ദൻ കാളണ്ടിയിൽ, മഹേഷ് തലശ്ശേരി, ശ്രീകാന്ത് എറണാകുളം, പന്തക്കൽ .എ.എസ് ഐ മനോജ് കുമാർ സംസാരിച്ചു.
ഷാജി മുഖവുര ഭാഷണം നടത്തി. കലാവിരുന്നിൽ സുദർശൻ, അർജുൻ അരവിന്ദ്, അലീന ഷാജി, സുമ, .എ.എസ് ഐ മനോജ് കുമാർ, ബാബു രാംദാസ്,കരോക്കെ ഗാനമേള ഉൾപ്പെടെ ആലപിച്ചു.
തുടർന്ന് കുട്ടികളുടെ ഡാൻസ്, സജീവൻ മാടപ്പീടികയുടെ കരാകാട്ടം, ഫയർ ഷോ എന്നിവ നടന്നു. ചടങ്ങിൽ രാധിക കാളാണ്ടിയിൽ സ്പോൺസർ ചെയ്ത സ്നേഹോപഹാരവും വിതരണം ചെയ്തു.
The cultural gathering at Poozhithala Mariamman temple was remarkable