കോട്ടക്കൽ: കുഞ്ഞാലി മരക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ സേവനത്തിന്റെ പുതിയ തൂവൽ സ്പർശമായി.


ഇരിങ്ങൽ കോട്ടക്കൽ കുടുബാരോഗ്യ കേന്ദ്രത്തിലേക്ക് സ്റ്റീൽ വീൽ ചെയറും ബ്ലഡ് ഡോണർ ചെയറും സംഭാവന നൽകി മാതൃകയായി. എഫ്എച്സിയിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം എൻ.എസ്.എസ് പയ്യോളി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീജിത്ത് നിർവഹിച്ചു.
മുഖ്യാതിഥി മെഡിക്കൽ ഓഫീസർ ഡോ:സുനിത ഉപകരണങ്ങൾ ഏറ്റുവാങ്ങി. കലണ്ടർ ചലഞ്ചിലൂടെയും കലോത്സവ സമയത്ത് പലഹാരങ്ങൾ വിൽപ്പന നടത്തിയും, സേവന രീതിയിൽ കണ്ടെത്തിയ ഫണ്ടും ഉപയോഗിച്ചാണ് വളണ്ടിയർമാർ ഈ മഹത്തായ പ്രവർത്തനം ചെയ്തത്.
പിടിഎ പ്രസിഡന്റ് ഹമീദ് കെ കെ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ അഖിലേഷ് ചന്ദ്ര ,ഹെഡ് മാസ്റ്റർ സുനിൽ ജി, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ, അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി സുമേഷ് പി എം സംസാരിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഹാഷിൽ അഹമ്മദ് സ്വാഗതം പറഞ്ഞു.എൻ. എസ് എസ് വളണ്ടിയർ അഫ്ന ബഷീർ നന്ദിയും പറഞ്ഞു. സ്കൂളിലെ മറ്റു അധ്യാപകർ ഹോസ്പിറ്റൽ ജീവനക്കാർ പി റ്റി എ മെമ്പർമാർ പങ്കെടുത്തു.
Equipment was distributed to the health center