വടകര: വടകര എസ്.ജി എം.എസ്.ബി സ്കൂളിൽ ശാസ്ത്ര കൗതുകം സംഘടിപ്പിച്ചു. ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ലഘു ശാസ്ത്ര പരീക്ഷണങ്ങളുമായി എസ്.ജി.എം.എസ്.ബി. സ്കൂൾ വിദ്യാർത്ഥികൾ.


ശാസ്ത്രം നിത്യ ജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയം മുൻനിർത്തി അന്തരീക്ഷമർദ്ദം, ജലവിതാനം, തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ലഘു പരീക്ഷണങ്ങളാണ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്.
പാർവണ ടി, ലിനോൺ പി, നിയ.വി, അലോന വിനോദ്, പൃഥ്വിക് പി.പി പരീക്ഷണങ്ങൾ അവതരിപ്പിച്ചു. പ്രധാന അധ്യാപിക കെ ശ്രീജ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബിന്ദു കെ കെ, ബിനു .കെ.കെ, നീതു ശ്രീ .എസ്, സുധ.എസ് നേതൃത്വം നൽകി.
SGMSB with Science Experiments The students