വടകര: ജോബ് ഫെസ്റ്റ് 2023 വടകര ടൗൺഹാളിൽ തുടക്കമായി. രാവിലെ 10 മണിക്കാണ് ജോബ് ഫെസ്റ്റ് ആരംഭിച്ചത്. വടകര നഗരസഭയും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗവും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.


ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെയാണ് രണ്ട് ദിവസത്തെ മേള. ആദ്യ ദിവസമായി ഇന്ന് മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
ഇന്നത്തെ ദിവസം വിഎച്ച്എസ്ഇ പാസായവർക്ക് മാത്രമാണ്. നാളെ 18 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വടകര നഗരസഭ പരിധിയിലുള്ളവർക്ക് പ്രത്യേകമായാണ് ജോബ് മേള.
മേളയുടെ ഉദ്ഘാടനം വടകര എം.പി. കെ മുരളീധരൻ നിർവ്വഹിച്ചു. വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ഗോകുലം ഗോപാലൻ മുഖ്യാതിഥിയായിരുന്നു.
20 ലക്ഷം പേർക്ക് തൊഴിൽ എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് വടകര നഗരസഭ ഇത്തരത്തിൽ ഒരു ജോബ് ഫെയർ സംഘടിപ്പിച്ചത്. വലിയ തിരക്കാണ് വടകര ടൗൺഹാളിൽ അനുഭവപ്പെട്ടത്.
The job fair has started