വടകര: വടകര നഗരസഭ ടൗൺഹാളിൽ രണ്ട് ദിവസമായി നടന്നുവന്ന ജോബ് ഫെസ്റ്റ് നിരവധി പേർക്ക് അനുഗ്രഹമായി. നഗരസഭയും പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും കുടുംബശ്രീയും സംയുക്തമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെയാണ് രണ്ടുദിവസമായി ജോബ് ഫസ്റ്റ് നടത്തിയത്.


തൊഴിൽ മേളയുടെ രണ്ടാം ദിനമായ ഇന്ന് 1074 തൊഴിൽ അന്വേഷകരും 54 കമ്പനികളും പങ്കെടുത്തു. ഇതിൽ 823 പേർ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും 67 പേർക്ക് സ്പോട് അപ്പോയ്ന്റ്മെന്റ് ലഭിക്കുകയും ചെയ്തു. ഗോകുലം ഗ്രൂപ്പ് മാത്രം 290 പേരെ ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വടകര നഗരസഭ ആദ്യമായി സംഘടിപ്പിച്ച ഈ തൊഴിൽ മേള വൻ വിജയമാക്കി മാറ്റി തീർക്കുന്നതിൽ പങ്കു വഹിച്ച വിവിധ കമ്പനികൾ, നഗരസഭ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ നഗരസഭ ജീവനക്കാർ,VHSE വിഭാഗം ജീവനക്കാർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജീവനക്കാർ,കുടുംബശ്രീ NULM സിറ്റി മിഷൻമാനേജർ ,PMAY SDS, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി എല്ലാവർക്കും നഗരസഭ ചെയർപേഴ്സൺ നന്ദി രേഖപ്പെടുത്തി.
Job Fest has been a boon to many