വടകര: ശ്രീ ശങ്കരാചര്യ കമ്പ്യൂട്ടർ സെന്റർ ബ്ലഡ് ഡോണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ കാൻസർ സെന്ററും ബ്ലഡ് ഡോണേഴ്സ് കേരളയും സായുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ 50 ഓളം വിദ്യാർത്ഥികൾ രക്തം നൽകി.


ക്യാമ്പ് വടകര സർക്കിൾ ഇൻസ്‌പെക്ടർ മനോജ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സെന്റർ ഡയറക്ടർ അഡ്വ. ഷാജി സി.ജി. അധ്യക്ഷത വഹിച്ചു.
സെന്റർ മാനേജർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എം.സി.സി. തലശ്ശേരി യിലെ ഡോ. അഞ്ജു, ബിഡികെ വടകര കോർഡിനേറ്റർ ഹസ്സൻ എന്നിവർ സംസാരിച്ചു.
ഷൈനേഷ് നന്ദിയും പറഞ്ഞു. ജാഫർ, സനൂപ്, പ്രബിൻ എന്നിവർ ക്യാമ്പന് നേതൃത്വം നൽകി.
Sri Shankaracharya Computer Center organized a blood donation camp