ആദിയൂര്: ബാപ്പയുടെ സ്നേഹസ്മരണയുടെ തെളിനീരായി ഏറാമല ആദിയൂര് ശ്രീകൃഷ്ണ ക്ഷേത്രത്തിന് റഷീദിന്റെ സമ്മാനം. ക്ഷേത്രത്തിൽ കിണർ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നതറിഞ്ഞ റഷീദാണ് ബാപ്പ കിഴക്കയിൽ മൊയ്‌തുവിന്റെ സ്‌മരണക്കായി കിണർ നിർമിച്ചു നൽകാൻ തീരുമാനിച്ചത്.


പ്രതിഷ്ഠാദിന തിരുമഹോത്സവത്തോനുബന്ധിച്ചാണ് ക്ഷേത്രം നവീകരിക്കാനും കിണർ നിർമിക്കാനും കമ്മറ്റി ആലോചിച്ചത്. കുന്നിൻപുറത്തെ ക്ഷേത്രത്തിന് കിണർ നിർമിക്കാനുള്ള സന്നദ്ധത റഷീദ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. ഭാരവാഹികൾ ഹൃദയപൂർവം അത് സ്വീകരിക്കുകയും ചെയ്തു.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ക്ഷേത്ര പ്രതിനിധികൾക്ക് റഷീദ് ചെക്ക് കൈമാറി. എടച്ചേരി എസ്ഐ ആൻഫി റസൽ, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാർ, ക്ഷേത്രം പ്രസിഡന്റ് വിജയൻ ശ്രീവൽസം, സെക്രട്ടറി കോമത്ത് രവീന്ദ്രൻ, സുനിൽ എടേരിങ്കൽ, അജയൻ മേക്കാഞ്ഞരാട്ട്, സുനീഷ് ഏറാമല സംസാരിച്ചു.
The son will build a well for the temple in memory of his father