ചോറോട്: ചോറോട് ഗ്രാമപഞ്ചായത്ത് പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സമ്മാനദാനവും നടത്തി. ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പ്രൈമറി സ്കൂളുകളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.


ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. വരിശ്യ കുനി യുപി സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് രേവതി പെരുവാണ്ടിയിൽ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മധുസൂദനൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. നാരായണൻ മാസ്റ്റർ, സ്കൂൾ ഹെഡ്മാസ്റ്റർ ഇ കെ ജയകുമാർ, ആരതി, അജന്യ ഭാസ്കർ സംസാരിച്ചു.
Competitions for primary school students