വടകര: വടകര ടൗൺ ഹാൾ ഒരുങ്ങി കഴിഞ്ഞു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് മനയത്ത് ചന്ദ്രൻ എഴുതിയ ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര ഇന്ന് വൈകിട്ട് വടകര ടൗൺഹാളിൽ പ്രകാശനം ചെയ്യും.


മനയത്ത് ചന്ദ്രന്റെ 26 ലേഖനങ്ങൾ സമാഹരിച്ചു കൊണ്ടാണ് 'ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര' എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ദേശീയ രാഷ്ട്രീയത്തെയും സോഷ്യലിസ്റ്റ് ചിന്താഗതികളെയും കാലിക സംഭവങ്ങളെയും സമകാലിക രാഷ്ട്രീയത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹരമാണീ പുസ്തകം.
പുസ്തക പ്രകാശനം ചെയ്യുന്നത് മുൻ എംപി എം.വി ശ്രേയാംസ് കുമാർ ആണ്. പുസ്തകം സ്വീകരിക്കുന്നത് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ: കെ .വി കുഞ്ഞികൃഷ്ണനാണ്.
അധ്യക്ഷത വഹിക്കുന്നത് പി ബാലൻ മാസ്റ്ററാണ്. പുസ്തക പ്രകാശന ചടങ്ങിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി പി പ്രദീപ് കുമാർ അറിയിച്ചു.
book release in Vadakara Town Hall