ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷി വിളവെടുത്തു. ഗ്രാമ പഞ്ചായത്തിലെ 12 -ാം വാർഡിൽ അനുഗ്രഹ കുടുബശ്രീയുടെ ആഭിമുഖ്യത്തിലാണ് കൃഷി നടത്തിയത്.


കുന്നത്തുമ്മൽ താഴ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു.
വാർഡ് കുടുബശ്രീ ഏ.ഡി എസ്സ് വിതരണം ചെയ്ത വിത്തുപയോഗിച്ചാണ് കൃഷി നടത്തിയത്.വെള്ളരി, കയ്പ, ചീര, പടവലം, പൊട്ടിക്ക, പയർ എന്നിവയാണ് രണ്ട് കേന്ദ്രങ്ങളിലായ് കൃഷി ചെയ്തത്.
വാർഡ് വികസന സമിതി കൺവീനർ കെ മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ലീല കുന്നത്തുമ്മൽ താഴ, ശോഭ ആർ കെ, ലീല കെ ടി കെ, മാതു കെ.കെ, പ്രസന്ന കുനിയിൽ, നാരായണി പി.കെ സംബന്ധിച്ചു.
Ayancheri Gram Panchayat conducted vegetable farming harvest