ചോറോട്: പ്രതീകാത്മക ദണ്ഡിയാത്രയിലൂടെ ഗാന്ധി സ്മൃതിയൊരുക്കി ഒരു പറ്റം വിദ്യാർത്ഥികൾ. ചോറോട് മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിലെ കുട്ടികളാണ് സ്കൂളിലെ സോഷ്യൽ ക്ലബിൻ്റെ കീഴിൽ വേറിട്ട പ്രവർത്തനങ്ങളുമായി ഒരുമിച്ചത്.


സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സബർമതി ആശ്രമത്തിൽ നിന്നും ശുഭ്ര വസ്ത്രധാരികളായ 'ഗാന്ധിജിയും 78 അനുയായികളും' കാൽ നടയായി മുട്ടുങ്ങൽ കടപ്പുറത്തെത്തി ഉപ്പു കുറുക്കുന്നതുൾപ്പെടെയുള്ള ചരിത്ര ദൃശ്യാവിഷ്കാരം തന്മയത്തോടെ ആവിഷ്കരിച്ചു.
ഏഴാം ക്ലാസ് സോഷ്യൽ സയൻസ് ക്ലബ് വിദ്യാർത്ഥികളാണ് പ്രതീകാത്മകമായി ആവിഷ്കരിച്ചത് .ഗാന്ധിസവും അഹിംസയും വരും തലമുറകളെ പ്രചോദിപ്പിക്കേണ്ടതുണ്ടെന്നും മാറിയ കാലത്ത് കുട്ടികൾ ചരിത്രബോധത്തിലൂടെ മുന്നേറേണ്ടതാണെന്നും, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ വിനോദൻ മാസ്റ്റർ ഉത്ബോധനം നടത്തി.
പ്രതീകാത്മക ദണ്ഡിയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ജീജ മുഖവുര ഭാഷണം നടത്തി. പരിപാടിയിൽ പിടിഎ പ്രസിഡൻ്റ് രജീഷ്. പി.പി അധ്യക്ഷത വഹിച്ചു.ബിപിസി ട്രെയിനർ നിഷ ടീച്ചർ, ക്ലബ് കോർഡിനേറ്റർ മിജേഷ്, സുബുലു സലാം, അനുമോദ്, ഹരികൃഷ്ണൻ, സുധ, രമിത, ജിസ്ന, പങ്കജം സംബന്ധിച്ചു .
Symbolic Dandi Yatra, Students have prepared a different view