ആയഞ്ചേരി: ക്രാഫ്റ്റ് 23 പഞ്ചായത്ത് തല ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചു. എസ് എസ് കെ കേരള -ബി ആർ സി തോടന്നൂരിന്റെയും ആഭിമുഖ്യത്തിലാണ് ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ ക്രാഫ്റ്റ് 23 ത്രിദിന ക്യാമ്പിന് തുടക്കമായത്.


സമഗ്രശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തോടന്നൂർ ബി.ആർ. സി.യിലെ 6,7, 8 ക്ലാസുകളിലെ കുട്ടികൾക്ക് കൃഷി , ആഹാരം, വിനോദം എന്നിവയെ സംബന്ധിച്ചും, വിവിധവിഷയങ്ങളുമായി ബന്ധിപ്പിച്ച് പഠനം രസകരമാക്കുന്ന ക്രാഫ്റ്റ് '23 ന് ചീക്കിലോട് യു പി സ്കൂളിലാണ് തുടക്കം കുറിച്ചത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനം ഇന്നാണ് അവസാനിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ-സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ ടി വി കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസി. രാജൻ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ചീകിലോട് യു പി സ്കൂൾ അധ്യാപിക അനുഷ ബി ആമുഖ ഭാഷണം പറഞ്ഞു. പി എം നിഷാന്ത്,അഷ്‌റഫ് ടി സംസാരിച്ചു . സജിമ സി.കെ ശ്രീജ എൻ.എം , രജിത യു. പരിശീലനത്തിന് നേതൃത്വം നൽകി.
Punjathala is the beginning of the 3rd camp