കോട്ടപ്പള്ളി: സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും പാട്ടും 18 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഉപദേവ പ്രതിഷ്ഠയായ അയ്യപ്പക്ഷേത്രത്തിലെ പ്രഥമ പ്രതിഷ്ഠാദിന വാർഷികത്തിൻ്റെ ഭാഗമായാണ് ചടങ്ങ്.


തന്ത്രി തരണനല്ലൂര് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്, കുന്നംകുളം കേശവൻകുട്ടി നമ്പി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ്. പുലർച്ചെ 5ന് നടതുറന്ന ശേഷം അഭിഷേകം, മലർ നിവേദ്യം, ഗണപതി ഹോമം, ഉഷപൂജ, ഉച്ച പൂജ, എന്നിവക്ക് ശേഷം 12:30 ന് അന്നദാനവുo നടക്കും.
1 മണിക്ക് തേങ്ങ എണ്ണിക്കൂട്ടലും, കളം വരക്കലും 5 ന് ഇരട്ട തായമ്പകയും നടക്കും.6.30ന് ദീപാരാധനയും, 8 ന് അത്താഴപൂജയും ഉണ്ടായിരിക്കും. തുടർന്ന് ഈടും കൂറും ചവിട്ടൽ, കളപ്രദക്ഷിണം, കള പൂജ,തോറ്റം പാട്ട് ,കളത്തിലാട്ടം, എന്നിവക്ക് ശേഷം 10.30 ന് തേങ്ങയേറുംപാട്ടും ആരംഭിക്കും.
പുലർച്ചെ 2ന് കളം മറക്കൽ, പ്രസാദ വിതരണവും നടക്കും. ക്ഷേത്രോത്സവത്തിലേക്ക് ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Fifteen thousand coconuts and song at Subrahmanya temple on March 18