അഴിയൂർ: അച്ഛന്റെ പിറന്നാൾ ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനവുമായി മക്കൾ. തെങ്ങ് കയറ്റ തൊഴിലാളിയായ സലീഷ് കുമാറിന്റെ മക്കളായ ശ്രീയയും,ശ്രീദേവുമാണ് അച്ഛന്റെ പിറന്നാൾ ദിനത്തിൽ മാതൃകയായത്.


അഴിയൂർ ഗവ: ഹയർ സെക്കന്റെറി സ്കൂളിൽ നിന്ന് 1995/96 കാലഘട്ടത്തിൽ പഠിച്ച രജനിക്ക് അതേ ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളുടെ വാട്സപ്പ് കൂട്ടായ്മയായ "പുസ്തക താളിലെ സൗഹൃദക്കൂട്ടങ്ങൾ" സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് മൂന്നേ കാൽ സെന്റെ് സ്ഥലത്തിന്റെ ആധാരം കഴിഞ്ഞ അഞ്ചാം തീയ്യതി കൈമാറിയിരുന്നു.
അവിടെ വീട് നിർമ്മാണത്തിന് സുമനസ്സുകളിൽ നിന്നും ഫണ്ട് ശേഖരണവുമായി സഹപാഠികളുടെ പ്രവർത്തനത്തിടെയാണ് ശ്രീയയും,ശ്രീദേവും ഇവരുടെ ഭണ്ഡാര പാട്ടയിൽ ഉള്ള സമ്പാദ്യം ( 5000/- രൂപ) അച്ഛന്റെ പിറന്നാൾ ദിനത്തിൽ അച്ഛന്റെ സഹപാഠി കൂടിയായിട്ടുള്ള രജനിയുടെ വീട് നിർമ്മാണത്തിന് നൽകി ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃക കാണിച്ചിരിക്കുന്നത്.
95/ 96 ബാച്ചിലെ ഭാരവാഹികളായ നവാസ് നെല്ലോളി,മുബാസ് കല്ലേരി ഫണ്ട് കുട്ടികളിൽ നിന്നും ഏറ്റുവാങ്ങി.
His own children with philanthropy