വടകര: ഡയാലിസിസ് രോഗികളുടെ കുടുംബ സംഗമം ഞായറാഴ്ച വടകരയിൽ.കേരളത്തിലെ ഡയാലിസിസ് രോഗികളുടെ കൂട്ടായ്മയായ ഡി.പി.കെ.യുടെ ആഭിമുഖ്യത്തിലാണ് പരിപാടി.


സംസ്ഥാനത്തെ ഡയാലിസിസ് രോഗികളുടെയും ആശ്രിതരുടെയും ഒത്തുചേരലിനാണ് 12 ന് ഞായറാഴ്ച വടകര ടൗൺ ഹാൾ സാക്ഷ്യം വഹിക്കുക.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ ,റിട്ട: ഹൈക്കോടതി ചീഫ് ജസ്റ്റിസ് കമാൽ പാഷ, എംഎൽഎ മാരായ കെ കെ രമ, കെ പി കുഞ്ഞമ്മദ്കുട്ടി, റൂറൽ എസ് പി കറുപ്പ സ്വാമി ഉൾപ്പെടെ വിവിധ തുറകളിലുള്ളവർ സംബന്ധിക്കും.
ഡയാലിസിസ് രോഗികൾക്ക് ഉപഹാര വിതരണവും നടക്കുമെന്ന് ഭാരവാഹികൾ ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ള രോഗികൾ 9656333062 നമ്പറിൽ ബന്ധപ്പെടണം.
Family reunion of dialysis patients on Sunday