ഒഞ്ചിയം: സംസ്ഥാന സർക്കാരിന്റെ ജന വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തുകളോട് കാട്ടുന്ന ജനദ്രോഹ നടപടികൾക്കെതിരെയും, ഒഞ്ചിയം പഞ്ചായത്തിന്റെ വികസന ഫണ്ട് മൂന്നാം ഘട്ടം ട്രഷറിയിൽ നൽകാതെ ഫണ്ട് അട്ടിമറിക്കുന്ന എൽഡിഎഫ് സർക്കാറിനെതിരെയുമാണ് പ്രതിഷേധം.


ഒഞ്ചിയം പഞ്ചായത്ത് ജനകീയ മുന്നണി ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി. പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് റഹീസാ നൗഷാദ്, ജനപ്രതിനിധികൾ, ജനകീയ മുന്നണി നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു.
Onchiam Gram Panchayat in protest