നേർക്കാഴ്ച; 23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

നേർക്കാഴ്ച;  23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു
Jul 12, 2025 10:36 AM | By Jain Rosviya

അഴിയൂർ : (vatakara.truevisionnews.com) അഴിയൂർ ഗ്രാമപഞ്ചായത്ത് മാതൃക കുടുംബശ്രീ സി ഡി എസിന്റെ 23 വർഷങ്ങൾ പിന്നിട്ട പ്രവർത്തന രൂപരേഖ നേർക്കാഴ്ച ജില്ലാ മിഷൻ കോഡിനേറ്റർ കവിത പി.സി പ്രകാശനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ മുഖ്യാഥിതിയായി. പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം,മുൻ സി ഡി എസ് അക്കൗണ്ടന്റായ ധന്യ എന്നിവർക്ക് യാത്രയയപ്പും നൽകി.

മോഡൽ സി ഡി എസ് വിഷൻ ഗാന രചയിതാവ് എം ജി എൻ ആർ ഇ ജി എസ് ഓവർസിയർ രഞ്ജിത്ത് കുമാർ ഏറാമല, ഗാനാലാപനം നടത്തിയ ശില്പ,അഞ്ജലി, കവിത രചയിതാവ് അനിത കെ ടി കെ, ക്വിസ് മത്സര വിജയി ഷർമ്മിള ശേഖരൻ എന്നിവരെ അനുമോദിച്ചു.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യ കരോടി,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീധരൻ എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ സ്വാഗതവും വൈസ് ചെയർപേഴ്സൺ സുശീല നന്ദിയും പറഞ്ഞു.

After 23 years azhiyur grama panchayth Kudumbashree CDS releases action plan

Next TV

Related Stories
വരികൾ ആസ്വദിച്ച്; സർവ്വീസ് പെൻഷൻകാരുടെ കവിതാലാപനവും ആസ്വാദനവും ശ്രദ്ധേയമായി

Jul 12, 2025 03:20 PM

വരികൾ ആസ്വദിച്ച്; സർവ്വീസ് പെൻഷൻകാരുടെ കവിതാലാപനവും ആസ്വാദനവും ശ്രദ്ധേയമായി

മണിയൂരിൽ സർവ്വീസ് പെൻഷൻകാരുടെ കവിതാലാപനവും ആസ്വാദനവും...

Read More >>
വേറിട്ട മാതൃക; റോഡിൽ സേഫ്റ്റി കോൺവെക്സ് മിറർ സ്ഥാപിച്ച് സൗഹൃദ പണപ്പയറ്റ് കൂട്ടായ്മ

Jul 12, 2025 02:40 PM

വേറിട്ട മാതൃക; റോഡിൽ സേഫ്റ്റി കോൺവെക്സ് മിറർ സ്ഥാപിച്ച് സൗഹൃദ പണപ്പയറ്റ് കൂട്ടായ്മ

റോഡിൽ സേഫ്റ്റി കോൺവെക്സ് മിറർ സ്ഥാപിച്ച് സൗഹൃദ പണപ്പയറ്റ്...

Read More >>
സമര സംഗമം; കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണ് -അഡ്വ ഹാരിസ് ബീരാൻ എംപി

Jul 12, 2025 12:52 PM

സമര സംഗമം; കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണ് -അഡ്വ ഹാരിസ് ബീരാൻ എംപി

കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണെന്ന് അഡ്വ ഹാരിസ് ബീരാൻ എംപി...

Read More >>
ജനങ്ങൾ ദുരിതത്തിൽ; നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ് അസോസിയേഷൻ

Jul 12, 2025 11:52 AM

ജനങ്ങൾ ദുരിതത്തിൽ; നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ് അസോസിയേഷൻ

നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ്...

Read More >>
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
Top Stories

News Roundup

//Truevisionall