കെട്ടിട നിർമാണ അപേക്ഷ, അനുമതി ഫീസ് കൂട്ടിയത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യം - മുസ്ലിം യൂത്ത് ലീഗ്

കെട്ടിട നിർമാണ അപേക്ഷ, അനുമതി ഫീസ് കൂട്ടിയത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യം - മുസ്ലിം യൂത്ത് ലീഗ്
Apr 10, 2023 08:47 PM | By Nourin Minara KM

ചോറോട് : കെട്ടിട നിർമാണ അപേക്ഷകൾക്കും പെർമിറ്റിനും ഇരുപത് ഇരട്ടി ഫീസ് വർധിപ്പിച്ച സർക്കാർ നടപടി തീവെട്ടി കൊള്ളയാണ്. കെട്ടിട നികുതി കൂട്ടി ജനങ്ങളുടെ മേൽ സാമ്പത്തിക ഭാരം ഏല്പിച്ച സർക്കാർ പെർമിറ്റ്‌ അപേക്ഷ ഫീസും വർധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് എം എസ് എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഫ്നാസ് ചോറോട് പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് ചോറോട് പഞ്ചായത്ത്‌ കമ്മിറ്റി വീട്,പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ വർദ്ദിപ്പിച്ച ഇടത് സർക്കാറിനെതിര ചോറോട് പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധന നികുതി സെസ്സ് വർധിപ്പിച്ച് നിത്യോപയോഗ സാധങ്ങൾക്ക് വരെ വില വർധിപ്പിച്ച സർക്കാർ ഫെസ്റ്റിവൽ സീസൺ ആയിട്ട് പോലും സപ്ലൈകോ ചന്തകളോ മറ്റോ ആരംഭിച്ചു ജനങ്ങൾക്ക് സഹായം നൽകാൻ തയ്യാറാവുന്നില്ല. സർക്കാർ ഖജനാവിൽ പൂച്ച പ്രസവിച്ചു കിടക്കുന്ന അവസ്ഥയായിട്ട് പോലും മുഖ്യമന്ത്രിയുടേതോ, മന്ത്രിമാരുടെതോ ദൂർത്തിനു യാതൊരു കുറവുമില്ല. പാർട്ടിക്കാർക്ക് നിയമനം നൽകാൻ പുതിയ തസ്തികകളുണ്ടാക്കി തിരുകി കയറ്റുന്ന പണിയാണ് സർക്കാർ ചെയ്യുന്നത് ഇതിൽകൂടി പുതിയ ബാധ്യതകൾ ഉണ്ടാക്കുകയാണ് സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുനീർ പനങ്ങോട്ട് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇസ്മായിൽ മാസ്റ്റർ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അൻസീർ പനോളി എന്നിവർ സംസാരിച്ചു . പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ ഗനി എൻ സ്വാഗതവും സുബൈർ വള്ളികാട് നന്ദിയും പറഞ്ഞു .ധർണ്ണയ്ക്ക് മിൻഹാജ് യൂ,ജമാൽ കൈനാട്ടി,ഷഹീർ കെ, റിൻഷാദ്, ജമാൽ കുരിക്കിലാട്, ഷമ്മാസ് കെ എം, അഷ്‌റഫ്‌ ബലവാടി എന്നിവർ നേതൃത്വം നൽകി .

Muslim League protested in front of Chorod Panchayat office

Next TV

Related Stories
 #Nvenu|ടിപിയുടേത് സിപിഎം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം - എൻ. വേണു

May 4, 2024 03:07 PM

#Nvenu|ടിപിയുടേത് സിപിഎം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം - എൻ. വേണു

വടകരയിൽ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള വർഗീയ, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജനം ജാഗ്രത പുലർത്തണമെന്നും...

Read More >>
#cmhospital |  തണൽ : വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 4, 2024 01:29 PM

#cmhospital | തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 4, 2024 12:31 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#youthalert|യൂത്ത് അലർട്ട്; വടകര വർഗ്ഗീയതയെ അതിജീവിക്കാൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ

May 3, 2024 09:54 PM

#youthalert|യൂത്ത് അലർട്ട്; വടകര വർഗ്ഗീയതയെ അതിജീവിക്കാൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ

യു ഡിഎഫ് വടകര പാർലമെൻ്റിൽ നടത്തിയ വർഗ്ഗീയ പ്രചരണങ്ങൾക്കെതിരെ...

Read More >>
#parco|പാർകോ - ഇഖ്റ സൗഹൃദപരം ;   പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ  ചികിത്സാ നിരക്കിലോ മാറ്റമില്ല

May 3, 2024 08:29 PM

#parco|പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ ചികിത്സാ നിരക്കിലോ മാറ്റമില്ല

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
Top Stories

News Roundup