അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കക്കടവ് പുഴയിൽ ചത്ത കോഴി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി. പുതിയ ബോട്ട് ജെട്ടി നിർമ്മാണം നടക്കുന്ന സ്ഥലത്തിന് അരികെയാണ് ചത്ത കോഴി മാലിന്യങ്ങൾ അടിഞ്ഞു കൂടിയത്. സംഭവ സ്ഥലം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു.


ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, ക്ലാർക്ക് മുജീബ് റഹ്മാൻ സി എച്ച് എന്നിവരാണ് സന്ദർശിച്ചത്. പുഴ മലിനമാക്കുകയും പൊതുജന ആരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തിൽ മാലിന്യങ്ങൾ തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ ഇ അറിയിച്ചു.
Dead chicken waste dumped in the Kakadav river