---
title: "ഓര്‍ക്കാട്ടേരിയില്‍ ആശ ഹെല്‍ത്ത് സെന്റര്‍ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു"
english_title: "Asha Health Center at Orkatteri AIDS Day was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13879/asha-health-center-at-orkatteri-aids-day-was-organized"
published_at: "2021-12-01T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a773c13dc14_shakeela eramala .jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയില്‍ ആശ ഹെല്‍ത്ത് സെന്റര്‍ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** ഓര്‍ക്കാട്ടേരി: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ദിച്ച് ഓര്‍ക്കാട്ടേരി ആശാ ഹെല്‍ത്ത് സെന്ററും ഒലിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജും സംയുക്തമായി എയ്ഡ്‌സ് ബോധവല്‍ക്കരണ ക്ലാസ്സും basic life support ക്ലാസ്സും സംഘടിപ്പിച്ചു.

## Article Content

ഓര്‍ക്കാട്ടേരി: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ദിച്ച് ഓര്‍ക്കാട്ടേരി ആശാ ഹെല്‍ത്ത് സെന്ററും ഒലിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജും സംയുക്തമായി എയ്ഡ്‌സ് ബോധവല്‍ക്കരണ ക്ലാസ്സും basic life support ക്ലാസ്സും സംഘടിപ്പിച്ചു.

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്കോളി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. രാവിലെ 10.30 നു ആരംഭിച്ച പരിപാടിയില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചത് ഡോക്ടര്‍ നീതു .ഓ. വി യും ബേസിക് ലൈഫ് സപ്പോര്‍ട്ട് ക്ലാസ് ഡോക്ടര്‍ മുഹമ്മദ് ടി പി യുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പ്രയോജനമാകുന്ന രീതിയിലായിരുന്നു ക്ലാസ്സുകള്‍ സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13879/asha-health-center-at-orkatteri-aids-day-was-organized)