ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന തണൽ ചാലിക്കുനി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ ആശുപത്രികളിൽ മരുന്നിനുള്ള ബോട്ടിലുകൾ നൽകി.


നാദാപുരം താലൂക്ക് ആശുപത്രിക്ക് നൽകിയ ബോട്ടിലുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. മുഹമ്മദലിയുടെ സാനിധ്യത്തിൽ മെഡിക്കൽ സുപ്രണ്ട് സ്വീകരിച്ചു.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യത്തിന് നൽകിയ ബോട്ടിലുകൾ മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യയും ആയുർവ്വേദ ആശുപത്രിയിൽ ഡോ. ജി. ദർശനയും ഏറ്റുവാങ്ങി.
വിവിധ ചടങ്ങുകളിലായി തണൽ ഭാരവാഹികളായ നവാസ് തറമൽ , അഫ്സൽ ചാലിൽ, ബഷീർ നെല്ലാരത്ത്, ടി.വി. സമീർ, ടി. വി. റഷീദ്, എം.എ. ജൈസൽ, തറമൽ കുഞ്ഞമ്മദ്, റാഫി പുതിയോടങ്കണ്ടി , ഷാനിബ് തനിവയൽ എന്നിവർ സംബന്ധിച്ചു.
പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് പൊതുജനാംഗീകാരം നേടിയ വേദിയാണ് തണൽ ചാലിക്കുനി.
#Thanal #Chalikuni #gave #medicine #bottles #hospitals