Featured

കളരി സെമിനാറിന് നാളെ തുടക്കം; കെകെഎൻ കുറുപ്പ് ഉദ്ഘാടനം ചെയ്യും

News |
May 7, 2025 04:56 PM

അഴിയൂർ: (vatakara.truevisionnews.com) വടകര ബ്ലോക്ക് പഞ്ചായത്ത് കടത്തനാട്ടങ്കം നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിന് നാളെ തുടക്കമാവും. കളരി ദേശം -സംസ്കാരം എന്ന വിഷയത്തിൽ വിവിധ സെക്ഷനുകളിലായി പ്രമുഖർ സംസാരിക്കും. ഏഴ് സെഷനുകളിലായി 14 പ്രബന്ധങ്ങളാണ് അവതരിപ്പിക്കുക.

ഓരോ മേഖലകളിലും കളരിയെക്കുറിച്ചും വടക്കൻപാട്ടിനെ കുറിച്ചും ഗവേഷണത്തിൽ ഏർപ്പെട്ടവരും ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഈ മേഖലയിലെ പ്രമുഖ കളരി ഗുരുക്കന്മാരും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്രകാരനുമായ കെ കെ എൻ കുറുപ്പ് രാവിലെ 10 മണിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സർവ്വകലാശാല ഫോക് ലോർ പഠന വിഭാഗം മുൻ അധ്യക്ഷൻ രാഘവൻ പയ്യനാട് മുഖ്യപ്രഭാഷണം നടത്തും.

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല, തിരൂർ, ഡോ. കെഎംഭരതൻ സെമിനാർ ഡയറക്ടറായി പ്രവർത്തിക്കും. കടത്തനാടൻ കളരികളിൽ നിന്നും 20 ഡലിഗേറ്റ്സ് കളും വിവിധ യൂണിവേഴ്സിറ്റികൾ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷക വിദ്യാർഥികളും പഠിതാക്കളും സെമിനാറിൽ പങ്കെടുക്കും.

Kalari seminar begins tomorrow KKN Kurup inaugurate

Next TV

Top Stories