വടകര: അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. 21.66 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്കു വേണ്ടി 2 പ്ലാറ്റ്ഫോമിലും പില്ലറുകൾ പണിയുന്ന ജോലിയാണു തുടങ്ങിയത്.


സ്റ്റേഷന്റെ തെക്കു ഭാഗത്തുള്ള മരങ്ങൾ മുഴുവൻ മുറിച്ചു. ഈ ഭാഗം ഉൾപ്പെടെ വിപുലീകരിച്ചു വലിയ പാർക്കിങ് സൗകര്യം ഒരുക്കും.
പുതുതായി പണിയുന്ന ഇരുനില കെട്ടിടത്തിൽ കൂടുതൽ കാത്തിരിപ്പു മുറികൾ, എല്ലാ ഭാഗത്തും മേൽക്കൂര, റിസർവേഷൻ സൗകര്യം, ശുചിമുറികൾ, ആധുനിക ബോർഡുകൾ, ഓവുചാൽ എന്നിവ സ്ഥാപിക്കും.
സ്റ്റേഷൻ മുൻവശം സൗന്ദര്യവൽക്കരിച്ച് ഇവിടേക്കുള്ള റോഡ് വീതി കൂട്ടി നവീകരിക്കും. സ്റ്റേഷനിലെ പാർക്കിങ് സ്ഥലവും കഴിഞ്ഞ് പരിസരത്തെ റോഡ് മുഴുവൻ വാഹനങ്ങൾ നിർത്തിയിടുകയാണ്.
കൂടുതൽ വാഹനങ്ങൾക്ക് ഇടം നൽകുന്ന തരത്തിലുള്ള പാർക്കിങ് സൗകര്യമാണ് ഒരുക്കുക.
#Vadakara #railwaystation #renovation #work #started