ആയഞ്ചേരി: (vatakaranews.in) മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം പബ്ലിക്ക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ പോസ്റ്റർ പ്രദർശനത്തിന്റെ പഞ്ചായത്ത് തല ഉദ്‌ഘാടനം നടന്നു.


ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോർഡിൽ പോസ്റ്റർ പതിച്ച് സംഘാടക സമിതി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്ററും, കൺവീനർ പഞ്ചായത്ത് സെക്രട്ടറി ശീതള കെ.യും ഉദ്‌ഘാടനം നിർവ്വഹിച്ചു.
ജനപ്രതിനിധികളായ പി.രവീന്ദ്രൻ, ലിസ പുനയം കോട്ട്, സുധ സുരേഷ്, അസി: സിക്രട്ടരി രാജീവ്, പഞ്ചായത്ത് ജീവനക്കാർ, ആശാ വർക്കർ മാർ, തൊഴിലുറപ്പ് മേറ്റുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
#NavaKeralasadass #Poster #exhibition #prepared #PublicRelationsDepartment