ആയഞ്ചേരി: (vatakaranews.in) മാലിന്യനിർമാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യവുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ കുട്ടികളുടെ 'ഹരിത സഭ' ശ്രദ്ധേയമായി.


പുതുതലമുറയിൽ മാലിന്യനിർമാർജ്ജനത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും മാലിന്യമുക്ത നവകേരളം പദ്ധതിക്ക് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം സൃഷ്ടിക്കുന്നതായിരുന്നു പരിപാടി.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ മംഗലാട് ഗവ. യു.പി. സ്കൂളിൽ വച്ച് നടത്തിയ പരിപാടി പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ എ.സുരേന്ദ്രൻ, ടി.കെ. ഹാരിസ്, എം.വി.ഷൈബ, സി. എം. നജ്മുന്നിസ, സെക്രട്ടറി കെ. ശീതള, അസി.സെക്രട്ടറി രാജീവ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ അംജദ്, ഹെൽത്ത് ഇൻസ്പെക്ടർ ഐശ്വര്യ, കില ആർ.പി. ഷിനി, വിദ്യാഭ്യാസ ഇംപ്ലിമെൻറിംഗ് ഓഫീസർ നാസർ ആക്കായി തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധങ്ങളായ പദ്ധതികൾ ചർച്ച ചെയ്യുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.
#Harithasabha #conducted #students #Children's #Day #impressive