ആയഞ്ചേരി: (vatakaranews.in) കേരളത്തിൻ്റെ ആരോഗ്യമേഖലയിൽ നിർണായകമായ സേവനങ്ങൾ നൽകിവരുന്ന ഹോമിയോപ്പതി വകുപ്പിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആയഞ്ചേരിയിൽ വനിതകൾക്കായി ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു.


ഗ്രാമപഞ്ചായത്തിന്റെയും സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പ് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെർസൺ പി.എം. ലതിക അധ്യക്ഷയായി.
പ്രമേഹം, രക്തസമ്മർദ്ദം, ആർത്തവാരോഗ്യം, തൈറോയിടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ വനിതകളുടെ ആരോഗ്യം ലക്ഷ്യമിട്ട് നടപ്പിൽ വരുത്തുന്ന 'വെൽനസ് ക്യാമ്പയിൻ' ബോധവൽക്കരണ പരിപാടിയും ക്യാമ്പിൽ വച്ച് നടത്തി.
വിവിധ മെഡിക്കൽ ഓഫീസർമാരായ ഡോ. രഞ്ജിത്ത് ചന്ദ്ര, ഡോ. രജീഷ് പുറപ്പോടി, ഡോ. എൻ രാഗി, ഡോ. വി. ദിവ്യ എന്നിവർ മെഡിക്കൽ ക്യാമ്പുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ,
പഞ്ചായത്ത് അംഗങ്ങളായ ടി. കെ. ഹാരിസ്, എം.വി. ഷൈബ, സി. എം. നജ്മുന്നിസ, പി. രവീന്ദ്രൻ, സി.ഡി.എസ്. ചെയർപേഴ്സൺ എസ് കെ ഷിജില കെ. സോമൻ, എം. ഇബ്രാഹിം, മുത്തു തങ്ങൾ, ഡോ. രഞ്ജിത്ത് ചന്ദ്ര, ഇ.കെ. പ്രജിത എന്നിവർ സംസാരിച്ചു.
#homeohealthcamp #conducted #women #Ayanchery