ആയഞ്ചേരി: (vatakaranews.in) നവംബർ 24 ന് മേമുണ്ടയിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ആയഞ്ചേരി ടൗണിൽ 100 കണക്കിന് ആളുകൾ അണിനിരന്ന വർണ്ണശലഭമായ വിളംബര ജാഥ നടന്നു.


ശിങ്കാരിമേളം, നിശ്ചല ദൃശ്യങ്ങൾ, കേരള വികസന നേട്ടങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള കുട്ടികളുടെ നൃത്താവിഷ്കാരം, ഗാസയിലെ കൂട്ടക്കുരതിയുടെ ഭീകരത വിളിച്ചോതുന്ന പ്ലോട്ടുകൾ, സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായ ഉണ്ണിയാർച്ച, മോഹിനിയാട്ടം എന്നീ ദൃശ്യങ്ങൾ വിളബര ജാഥയ്ക്ക് കൊഴുപ്പേകി.
സംഘാടക സമിതി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ശീതള കെ, വില്ലേജ് ഓഫീസർ രാജൻ ഇ.പി. ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, ജനപ്രതിനിധികളായ ലിസ പി.കെ, പി.രവീന്ദ്രൻ, പൊതുപ്രവർത്തകരായ കെ സോമൻ, രാജേഷ് പുതുശ്ശേരി,
യു.വി.കുമാരൻ, പി.കെ സജിത, ജീൻസി കെ.പി, രജനി ടി, രനീഷ് ടി.കെ, ഏ.കെ ഷാജി, ജയരാജൻ കെ.വി, സുരേഷ് എൻ.കെ, കണ്ടോത്ത് കുഞ്ഞിരാമൻ, അഷറഫ് എടവലത്ത് എന്നിവർ നേതൃത്വം നൽകിയ ജാഥയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർ,
കുടുബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, അംഗൻവാടി വർക്കർമാർ, ഹരിത കർമ്മസേനാഗങ്ങൾ, ആശാ വർക്കർമാർ, മോട്ടോർ തൊഴിലാളികൾ, വ്യാപാരികൾ, കർഷക, കർഷക തൊഴിലാളികൾ ചുമട്ട്തൊഴിലാളികൾ എന്നിങ്ങനെ നാനാതുറകളിൽ പ്രവർത്തിക്കുന്ന 100 കണക്കിന് ആളുകൾ അണിനിരന്നു.
#navakeralasadass #Colorful #procession #Ayanchery