ആയഞ്ചേരി: (vatakaranews.in) നവമ്പർ 24 ന് മേമുണ്ട ഹയർസെക്കന്ററി സ്കൂളിൽ എത്തുന്ന, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായ് ആയഞ്ചേരിയിലെ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ സംഘാടക സമിതി ഭാരവാഹികൾ നേരിട്ട് എത്തി സദസ്സിലേക്ക് ക്ഷണിച്ചു.


സംഘാടകസമിതി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ശീതള കെ, സ്പെഷൽ വില്ലേജ് ഓഫീസർ രാജൻ ഇ.പി എന്നിവരാണ് നവകേരള സദസ്സിലേക്ക് ക്ഷണക്കത്തുമായ് എത്തിയത്.
#navakeralasadass #Ayanchery #institutions #visited #person #officials #organizing #committee #issued #invitations