#navakeralasadass | വരവേൽക്കാനൊരുങ്ങി വടകരയും; 24ലെ പ്രഭാത യോഗം വടകര ഇൻഡോർ സ്‌റ്റേഡിയത്തിൽ

#navakeralasadass | വരവേൽക്കാനൊരുങ്ങി വടകരയും; 24ലെ പ്രഭാത യോഗം വടകര ഇൻഡോർ സ്‌റ്റേഡിയത്തിൽ
Nov 19, 2023 07:44 PM | By MITHRA K P

വടകര: (vatakaranews.in) നവ കേരള നിർമ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കാനും ഭാവി പ്രവർത്തനങ്ങൾക്കുള്ള അഭിപ്രായങ്ങൾ സ്വീകരിക്കാനും നവ കേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.

നവംബർ 24 മുതൽ 26 വരെയാണ് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കുക. വിപുലമായ സജ്ജീകരണങ്ങളാണ് നവകേരള സദസ്സുകൾക്കായി മണ്ഡലങ്ങളിൽ ഒരുങ്ങുന്നത്.

നവംബർ 24 വെള്ളിയാഴ്ച്ച രാവിലെ വടകര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികൾക്ക് തുടക്കമാകും. ഒൻപത് മണിക്ക് നടക്കുന്ന പ്രഭാതയോഗത്തിൽ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കും.

11 മണിക്ക് നാദാപുരം മണ്ഡലം നവകകേരള സദസ്സ് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് പേരാമ്പ്ര മണ്ഡല സദസ്സ് പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും നടക്കും.

കുറ്റ്യാടി മണ്ഡലംതല നവകേരളസദസ്സ് വൈകുന്നേരം 4.30ന് മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലേത് വൈകിട്ട് ആറിന് വടകര നാരായണ നഗർ ഗ്രൗണ്ടിലുമാണ് നടക്കുക.

രണ്ടാം ദിവസമായ നവംബർ 25 ന് രാവിലെ ഒമ്പത് മണിക്ക് എരഞ്ഞിപ്പാലം ട്രിപ്പന്റ ഹോട്ടലിൽ നടക്കുന്ന പ്രഭാതയോഗത്തിൽ കൊയിലാണ്ടി, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, എലത്തൂർ മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിതാക്കൾ പങ്കെടുക്കും.

തുടർന്ന് കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിലും ബാലുശ്ശേരിയിലേത് വൈകിട്ട് മൂന്നിന് ബാലുശ്ശേരി ഗവ. വൊക്കേഷണൽ ഹയർസക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലും എലത്തൂർ മണ്ഡലത്തിലേത് വൈകിട്ട് 4.30ന് നന്മണ്ട ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും നടക്കും.

കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് വൈകിട്ട് ആറിന് കോഴിക്കോട് ഫ്രീഡം സ്‌ക്വയറിൽ ഒരുമിച്ചാണ് നടക്കുക. മൂന്നാം ദിവസമായ 26ന് രാവിലെ ഒൻപത് മണിക്ക് താമരശ്ശേരി അണ്ടോണ മോയിൻകുട്ടി മെമ്മോറിയലൽ ഓഡിറ്റോറിയത്തിലാണ് പ്രഭാതയോഗം നടക്കുക.

തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂർ, കുന്ദമംഗലം മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിതാക്കൾ യോഗത്തിൽ പങ്കെടുക്കും.

തുടർന്ന് തിരുവമ്പാടി മണ്ഡലംതല നവകേരള സദസ്സ് 11 മണിക്ക് മുക്കം ഓർഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തിലും കൊടുവള്ളിയിലേത് വൈകിട്ട് മൂന്നിന് കൊടുവള്ളി കെഎംഒ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും കുന്ദമംഗലം മണ്ഡലത്തിലേത് 4.30ന് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗ്രൗണ്ടിലും ബേപ്പൂർ മണ്ഡലത്തിലേത് വൈകീട്ട് ആറിന് ഫറോക്ക് നല്ലൂർ ഇ കെ നായനാർ മിനി സ്റ്റേഡിയത്തിലും നടക്കും.

നവകേരള സദസ്സുകൾ നടക്കുന്ന വേദികളിൽ പരിപാടിയുടെ രണ്ടു മണിക്കൂർ മുമ്പ് വിവിധ കലാപരിപാടികൾ അരങ്ങേറും. ഓരോ മണ്ഡലത്തിലും പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചുതുടങ്ങും. നവകേരള സദസ്സുകളിൽ പൊതുജനങ്ങൾക്കു പുറമെ, മണ്ഡലത്തിലെ സ്വാതന്ത്ര്യസമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന,

കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായെത്തും.

#Vadakara #arrive #Morning #meeting #IndoorStadium

Next TV

Related Stories
#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

Dec 21, 2024 03:06 PM

#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

ലോകനാർകാവിൽ പ്രത്യേകം സജ്ജമാക്കിയ അങ്കത്തട്ടിലാണ്...

Read More >>
#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ  ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

Dec 21, 2024 01:48 PM

#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

വൈകീട്ട് നാല് മണിക്ക് പ്രശസ്ത ചിത്രകാരൻ ടി ആർ ഉദയകുമാർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 21, 2024 12:12 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Dec 21, 2024 12:04 PM

#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#Caraccident | കാർ അപകടം;  ആ​യ​ഞ്ചേ​രിയിൽ ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു,ഒരാൾക്ക് പരിക്ക്

Dec 21, 2024 11:12 AM

#Caraccident | കാർ അപകടം; ആ​യ​ഞ്ചേ​രിയിൽ ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു,ഒരാൾക്ക് പരിക്ക്

ക​ട​മേ​രി-​കീ​രി​യ​ങ്ങാ​ടി ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു അപകടം . ഒരാൾക്ക്...

Read More >>
Top Stories










News Roundup






Entertainment News