ആയഞ്ചേരി: (vatakaranews.in) തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് ഉപയോഗിക്കാനുള്ള കടലാസ് പേനകൾ തയ്യാറാക്കി.
കലോത്സവത്തിൽ ഹരിത പെരുമാറ്റ ചട്ടം കർശനമായി പാലിക്കുന്നതിനായി രൂപീകരിച്ച ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയാണ് കലോത്സവത്തിനാവശ്യമായ കടലാസ് പേന നിർമ്മാണ ശില്പശാല സംഘടിപ്പിച്ചത്.
ഉപജില്ലയിലെ മുഴുവൻ യു.പി, ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത എഴുപതോളം വിദ്യാർഥികൾ കടമേരി എം.യു.പി.സ്കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തു.
ഈ മാസം 23 മുതൽ നാലു ദിവസങ്ങളിലായി കടമേരി ആർ. എ. സി. ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്. ബി.ആർ.സി ട്രെയിനർമാരായ എൻ. എം. ശ്രീജ, സി. കെ. സജിമ, കെ. കെ. ഹബീബ, യൂനുസ് വടകര എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ശില്പശാലയുടെ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. എച്ച്. മൊയ്തു മാസ്റ്റർ നിർവ്വഹിച്ചു കമ്മിറ്റി ചെയർമാൻ പി. കെ. കുഞ്ഞബ്ദുല്ല അധ്യക്ഷനായി.
തിരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. അബ്ദുറഹിമാൻ, വാർഡ് മെമ്പർ ടി.കെ. ഹാരിസ്, പ്രധാന അധ്യാപകൻ ടി.കെ.നസീർ, കൺവീനർ സി. എച്ച്. അഷറഫ്, ജാഫർ ഈനോളി, കെ. അബുല്ലൈസ്, എം. കെ. ബഷീർ, എൻ. കെ. അബ്ദുസ്സലാം, പി. അബ്ദുൽ മജീദ്, ഒ. പി. ജലീൽ, കെ. അബ്ദുഹ്മാൻ, ടി. റംല, റുഖിയ്യ ടീച്ചർ എന്നിവർ സംസാരിച്ചു.
#Thotannoor #subdistrict #school #prepared #paper #pen #arts #festival