ആയഞ്ചേരി: (vatakaranews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥന്മാരുടെ അഭാവം. കോഴിക്കോട് ജില്ലാ കലക്ടർക്കും കോഴി ക്കോട് ജോയിന്റ് ഡയരക്ടർക്കും നിവേദനം നൽകി. നിലവിൽ രണ്ട് എൽ ഡി ക്ലർക്കിന്റെയും ഒരു സീനിയർ ക്ലർക്കിന്റെയും, എൽ.എസ്.ജി.ഡി വിഭാഗത്തിൽ എ ഇ യും ഒരു ഓവർസിയുടെയും ഒഴിവ് ആണ് ഉള്ളത്.


എന്നാൽ ഓഫീസ് പ്രവർത്തനത്തെയും നികുതി പിരിവിനെയും സാരമായി ബാധിച്ചിരിക്കുകയാണ്. പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ, വൈസ് പ്രസിഡന്റ സരള കൊള്ളിക്കാവിൽ അംഗം എൻ ഹമീദ് എന്നിവർ കലക്ടറെയും ജോയിന്റ് ഡയറക്ടറെയും നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു.
#lack #officers #Ayanchery #grampanchayath #members #submitted #petition